വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിഫോൺ, ഡിടിഎച്ച്, ഇൻഷുറൻസ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും തുക അടയ്ക്കാൻ കഴിയുന്ന ഒരു സംയോജിത ബിൽ പേയ്‌മെന്റ് സംവിധാനമായ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം 2014-ൽ ആരംഭിച്ചു. ഏജന്റുമാരുടെ ഒരു ശൃംഖലയിലൂടെ, ഒന്നിലധികം പേയ്‌മെന്റ് മോഡുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഈ സംവിധാനത്തിൽ പേയ്‌മെന്റിന്റെ തൽക്ഷണ സ്ഥിരീകരണം ലഭിക്കും. ഡിജിറ്റൽ പേയ്‌മെന്റുകൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, കാര്യക്ഷമവും സുരക്ഷിതവുമായ ഇടപാട് സംവിധാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളിലെയും 21,000-ത്തിലധികം ബില്ലർമാർ (ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ ശേഖരിക്കുന്ന സേവന ദാതാക്കൾ) നിലവിൽ, ഈ പ്ലാറ്റ്‌ഫോമിൽ ഉണ്ട്. BBPS ക്രോസ്-ബോർഡർ ബിൽ പേയ്‌മെന്റ് ഉപയോഗിച്ച്, വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക്, ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബിൽ…
Read More