കോന്നി: ആജീവനാന്തം വിദ്യാർഥിയായിരിക്കാന് ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.ഡി. ബാബു പോൾ. കോന്നി നിയോജകമണ്ഡലത്തിൽ ഉന്നതനിലയിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിക്കാൻ ചേർന്ന കോന്നി മെറിറ്റ് ഫെസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. അധ്യക്ഷത വഹിച്ചു. എലിസബേത്ത് അബു, റോബിൻ പീറ്റർ, എം. രജനി, ഫാ.ജോണ്സണ് കല്ലിട്ടതിൽ, എസ്. സന്തോഷ് കുമാർ, ബിനു കെ.സാം, ആർഷരാജ്, ജിൻസി രാജൻ എന്നിവർ പ്രസംഗിച്ചു. അടൂർ പ്രകാശ് എംഎൽഎ വിദ്യാര്ത്ഥികള്ക്ക് അവാർഡുകൾ സമ്മാനിച്ചു.
Read Moreടാഗ്: babu paul
പിണറായി സര്ക്കാരിന്റെ ഒരുവര്ഷം: ഗുണദോഷ സമ്മിശ്രം
ചിന്തകള് മരിക്കുന്നില്ല (പ്രതിവാര പംക്തി ) ഡി. ബാബുപോള് ഐ.എ.എസ്) പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്വിധി കേരളത്തില് ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള് എന്ന പാര്ട്ടി ചാനലും ഒഴിച്ചാല് ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല് എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയില് ഒന്നും നില്ക്കുന്നില്ല. സത്യത്തില് ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്, എം.ജി. രാധാകൃഷ്ണന്, ഗൗരീദാസന് നായര്, വയലാര് ഗോപകുമാര്, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള് ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള് ആണ് എന്ന…
Read More