അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ക്രമീകരണങ്ങള്‍ വിലയിരുത്തി

  konnivartha.com: ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പത് വരെ അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ശ്രീവിദ്യാധിരാജ ഹാളില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ചര്‍ച്ച ചെയ്തു. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, വി ഐ പി സുരക്ഷ, പാര്‍ക്കിംഗ് തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെ പോലീസ് നിര്‍വഹിക്കും. അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്‌ക്യൂബ ഡൈവിംഗ്- റെസ്‌ക്യൂ ടീമുകള്‍ സജ്ജമാക്കും. സിവില്‍ ഡിഫന്‍സ്, ആപ്ദ മിത്ര വോളന്റിയര്‍മാരുമുണ്ടാകും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് നദിയില്‍ അടിഞ്ഞുകൂടിയ ചെളിയും പുറ്റുകളും നീക്കം ചെയ്യും. ആരോഗ്യവകുപ്പ് മെഡിക്കല്‍ എയ്ഡ്‌പോസ്റ്റ് സജ്ജീകരിക്കും. കോഴഞ്ചേരി, റാന്നി സര്‍ക്കാര്‍ആശുപത്രികളില്‍ അടിയന്തര വൈദ്യസഹായത്തിന് സൗകര്യം ഉറപ്പാക്കും. ആംബുലന്‍സ് സേവനവും ലഭ്യമാക്കും. ഭക്ഷ്യസ്റ്റാളുകളില്‍ ആരോഗ്യ-ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തും. മൊബൈല്‍ പരിശോധന ലാബും സജ്ജമാക്കും. പരിഷത്ത് നഗറിലേക്കുള്ള…

Read More