സി ആ‍‍ർ പി എഫ് മോണ്ടിസോറി സ്കൂളിൽ ടീച്ച‍ർ, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആ‍ർ പി എഫ് ​ഗ്രൂപ്പ് സെൻ്ററിനു കീഴിലുള്ള സി ആർ പി എഫ് മോണ്ടിസോറി സ്കൂളിലേക്ക് നഴ്സറി, എൽ കെ ജി & യു കെ ജി ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ പതിനൊന്നു മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. മെട്രിക്കുലേഷനും ഒപ്പം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുമാണ് നഴ്സറി, എൽ കെ ജി, യു കെ ജി ടീച്ചർ തസ്തികയിലേക്ക് പരിഗണിക്കുന്ന ഒന്നാമത്തെ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, ഡാൻസ്, പെയിൻ്റിംഗ് എന്നിവയിൽ അവഗാഹമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഇതിൽ മുൻഗണന. ജെ ബി ടി യോഗ്യതയുള്ള / പരിശീലനം നേടിയിട്ടുള്ള ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കാണ് രണ്ടാമതായി പരിഗണന ലഭിക്കുക. മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ…

Read More

അധ്യാപിക, ആയ: തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

  konnivartha.com : തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ​ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിനൊന്ന് മാസത്തേക്ക് (01/06/2023 മുതൽ 30/04/2024 വരെ) താത്കാലിക കോൺട്രാക്ട് വ്യവസ്ഥയിലായിരിക്കും നിയമനം. 2023 മെയ് 29 ന് രാവിലെ 10 മണിക്കാണ് അഭിമുഖം. അപേക്ഷകൾ 2023 മെയ് 20 ന് മുമ്പായി DIGP, GC,CRPF,Pallipuram, Thiruvananthapuram, Pin- 695316 എന്ന മേൽവിലാസത്തിൽ തപാലിൽ അയയ്ക്കണം. “Application for the Post of Nursery / KG Teacher and Ayah in CRPF, Montessori School,Pallipuram “ എന്ന് അപേക്ഷ കവറിന് മുകളിൽ എഴുതിയിരിക്കണം. വിദ്യാഭ്യാസ യോ​ഗ്യത, പ്രവൃത്തി പരിചയം, ആധാർ, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മൊബൈൽ നമ്പർ തുടങ്ങിയവ ഉൾപ്പെടെ അപേക്ഷയോടോപ്പം സമർപ്പിക്കണം

Read More

കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ നിയമനം( ചിറ്റാര്‍, കടുമീന്‍ചിറ,വടശേരിക്കര)

  konnivartha.com : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റലുകള്‍, വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിലവില്‍ ഒഴിവുളളതും 2023-24 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളളതുമായ കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ എന്നീ തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മേയ് 10 ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവരായിരിക്കണം . (കുക്ക് – പത്താം ക്ലാസ് പാസായിരിക്കണം, കെജിടിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ.ഫുഡ് ക്രാഫ്റ്റ് അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം, മറ്റ് തസ്തികളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം, പ്രായപരിധി 18 നും 40 നും മധ്യേ ആയിരിക്കണം)…

Read More