അധ്യാപിക, ആയ: തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

 

konnivartha.com : തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ​ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിനൊന്ന് മാസത്തേക്ക് (01/06/2023 മുതൽ 30/04/2024 വരെ) താത്കാലിക കോൺട്രാക്ട് വ്യവസ്ഥയിലായിരിക്കും നിയമനം.

2023 മെയ് 29 ന് രാവിലെ 10 മണിക്കാണ് അഭിമുഖം. അപേക്ഷകൾ 2023 മെയ് 20 ന് മുമ്പായി DIGP, GC,CRPF,Pallipuram, Thiruvananthapuram, Pin- 695316 എന്ന മേൽവിലാസത്തിൽ തപാലിൽ അയയ്ക്കണം. “Application for the Post of Nursery / KG Teacher and Ayah in CRPF, Montessori School,Pallipuram “ എന്ന് അപേക്ഷ കവറിന് മുകളിൽ എഴുതിയിരിക്കണം.

വിദ്യാഭ്യാസ യോ​ഗ്യത, പ്രവൃത്തി പരിചയം, ആധാർ, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മൊബൈൽ നമ്പർ തുടങ്ങിയവ ഉൾപ്പെടെ അപേക്ഷയോടോപ്പം സമർപ്പിക്കണം

error: Content is protected !!