ആവണിപ്പാറ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും : കെ യു ജനീഷ് കുമാര്‍ എം എല്‍ എ

  അരുവാപ്പുലം വികസന സദസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു konnivartha.com; ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി ആവണിപ്പാറ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് അരുവാപ്പുലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. കൃഷി, അടിസ്ഥാന സൗകര്യ വികസനം, റോഡ്, സബ്‌സെന്റര്‍, വിദ്യാഭ്യാസം തുടങ്ങിയ സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയത്. മലയോര മേഖലയിലെ മനുഷ്യ – വന്യജീവി സംഘര്‍ഷ പരിഹാരത്തിനുള്ള നടപടികള്‍ നടത്തുന്നതായി എം എല്‍ എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസനസദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് എം എല്‍ എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വികസന…

Read More

അരുവാപ്പുലം പഞ്ചായത്ത് : സ്റ്റുഡന്റസ് പോലീസ് കേഡറ്റിന് ധനസഹായം നൽകി

  konnivartha.com/അരുവാപ്പുലം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐരവൺ പിഎസ്.വി.പി.എം എച് എസ് എസ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യൂണിറ്റിന് ധനസഹായം നൽകി. 50000 രൂപയാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്കയായി കൈമാറിയത്.സാമൂഹ്യപ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി. പൗരബോധവും ലക്ഷ്യബോധവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക,വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും,പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുക,സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെടാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും വിദ്യാർത്ഥികളെ പ്രാപതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്ക്കാരും പോലീസ് സേനയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് രേഷ്മ മറിയം റോയി പ്രിൻസിപ്പാൾ ഹരിയ്ക്ക് ചെക്ക് കൈമാറി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വി…

Read More

കര്‍ഷകരുടെ പരാതിയില്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണം

കര്‍ഷകരുടെ പരാതിയില്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണം : വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം : മലവെള്ളം എത്തിയാല്‍ കൃഷി പൂര്‍ണ്ണമായും നശിക്കും     കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ഏഴാം വാർഡിൽ തൂക്കുപാലം മുറ്റാക്കുഴി ഭാഗത്തെ വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കഴിഞ്ഞ പ്രളയത്തിൽ തകര്‍ന്നത് ഇതു വരെയും ഇത് പുന : സ്ഥാപിച്ചിട്ടില്ലാ എന്നു പരാതി ഉയര്‍ന്നു . വയലിലേക്ക് വെള്ളം കയറി ഏക്കർ കണക്കിനു കൃഷി നശിക്കുന്ന സ്ഥിതിയിലാണ് . വാഴയും കപ്പയുമാണ് പ്രധാന കാര്‍ഷിക വിളകള്‍ . കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കുത്തി ഒലിച്ച് കൃഷി നാശം ഉണ്ടായി . പന്നിയും മറ്റും കയറാതെ ഇരിക്കാന്‍ നിര്‍മ്മിച്ച സോളാര്‍ വേലിയും തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി . കൃഷിഭവനിലും ,വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കി എങ്കിലും…

Read More

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ…

Read More