കുളത്തുമണ്ണിലെ ക്രഷര്‍ ക്വാറി വിരുദ്ധ സമരം : ജനകീയം കോന്നി വാര്‍ത്ത ഡോട്ട് കോം : ജനം സംഘടിച്ചതോടെ കുളത്തുമണ്ണിലെ ക്രഷര്‍ ക്വാറി വിരുദ്ധ സമരം ജനകീയമായി .2 വര്‍ഷം മുന്നേ താമരപ്പള്ളി ഭാഗത്ത് ക്രെഷര്‍ തുടങ്ങാന്‍ ഉള്ള നീക്കം ഉണ്ടെന്ന് “കോന്നി വാര്‍ത്ത ഡോട്ട് “കോമിലൂടെ ജനം അറിഞ്ഞത് മുതല്‍ അവിടെയുള്ള നിവാസികള്‍ സംഘടിച്ചു . കുളത്തുമണില്‍ പാറമടയോ ക്രഷര്‍ യൂണിറ്റോ അനുവദിക്കാന്‍ കഴിയില്ല എന്ന് പ്രദേശവാസികള്‍ ഒന്നിച്ചു പറഞ്ഞു . സമീപ സ്ഥലമായ അതിരുങ്കല്‍ മേഖലയില്‍ ഉള്ള ക്രഷര്‍ ,പാറമട എന്നിവയുടെ ദൂഷ്യ ഫലം നേരില്‍ കണ്ടവര്‍ ആണ് കുളത്തുമണ്ണിലെ ദേശക്കാര്‍ . സമരം പ്രഖ്യാപിച്ച അന്ന് മുതല്‍ താമരപ്പള്ളി ഭാഗത്ത് സമര പന്തല്‍ ഉയര്‍ന്നു . നാട് സംരക്ഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട്ടുകാര്‍ കാവല്‍ നിന്നു . രാത്രിയില്‍ റോഡ് വെട്ടാന്‍ എത്തിച്ച ജെ…
Read More