സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് സർവ്വീസ് കോന്നിയില്‍ ഉദ്ഘാടനം ചെയ്തു

  KONNIVARTHA.COM : രാജ്യത്തിൻ്റെ പാർലമെൻ്റിൻ്റെ കീഴ് വഴക്കങ്ങൾ, ജനാധിപത്യത്തിൻ്റെ കീഴ്വഴക്കങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്. ഏറ്റവും ചെറിയ പാർട്ടിയുടെ പ്രതിനിധിക്കു പോലും പാർലമെൻ്റിൽ അഭിപ്രായം പറയാനുള്ള അവകാശങ്ങൾ ഉണ്ട് എന്നാൽ കിഴ് വഴക്കങ്ങൾ മുഴുവൻ റദ്ദുചെയ്ത് ആർ എസ് കാര്യാലയത്തിൽ ഞങ്ങൾ തീരുമാനിക്കുന്നത് അനുസരിച്ചു കൊള്ളണമെന്ന് ആക്രോശിക്കുകയാണ്.ഇതിനെല്ലാം എതിരെ പ്രതികരിക്കുന്നത് രാജ്യത്തെ ഇടതുപക്ഷം മാത്രമാണ്. ഏറ്റവും വലിയ മത നിരപേക്ഷ പാർട്ടി എന്നവകാശപെടുന്ന കോൺഗ്രസ് ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്.മത രാഷ്ട്രം…

Read More