സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് സർവ്വീസ് കോന്നിയില്‍ ഉദ്ഘാടനം ചെയ്തു

 

KONNIVARTHA.COM : രാജ്യത്തിൻ്റെ പാർലമെൻ്റിൻ്റെ കീഴ് വഴക്കങ്ങൾ, ജനാധിപത്യത്തിൻ്റെ കീഴ്വഴക്കങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.

ഏറ്റവും ചെറിയ പാർട്ടിയുടെ പ്രതിനിധിക്കു പോലും പാർലമെൻ്റിൽ അഭിപ്രായം പറയാനുള്ള അവകാശങ്ങൾ ഉണ്ട് എന്നാൽ കിഴ് വഴക്കങ്ങൾ മുഴുവൻ റദ്ദുചെയ്ത് ആർ എസ് കാര്യാലയത്തിൽ ഞങ്ങൾ തീരുമാനിക്കുന്നത് അനുസരിച്ചു കൊള്ളണമെന്ന് ആക്രോശിക്കുകയാണ്.ഇതിനെല്ലാം എതിരെ പ്രതികരിക്കുന്നത് രാജ്യത്തെ ഇടതുപക്ഷം മാത്രമാണ്. ഏറ്റവും വലിയ മത നിരപേക്ഷ പാർട്ടി എന്നവകാശപെടുന്ന കോൺഗ്രസ് ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല.

കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്.മത രാഷ്ട്രം വേണമെന്ന വാദമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത് .മത രാഷ്ട്രമായ പ്രഖ്യാപിച്ച രാജ്യങ്ങളിൽ സമാധാനത്തോടയല്ല ജനങ്ങൾ ജീവിക്കുന്നത് സനോജ്കുട്ടി ചേർത്തു. കോന്നി ചന്ത മൈതാനിയിൽ ചേർന്ന ചടങ്ങിൽ സി ജി ദിനേശിൻ്റെ അമ്മ ദേവകിയമ്മ വി കെ സനോജിന് ആംബുലൻസിൻ്റെ താക്കോൽ കൈമാറി. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡൻ്റ് സംഗേഷ് ജി നായർ, സംസ്ഥാന കമ്മിറ്റി അംഗംഅഡ്വ. ആർ മനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ , ജിജോ മോഡി, രേഷ്‌മ മറിയം റോയി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് നന്ദിയും പറഞ്ഞു.

മലയോര മേഖലയായ കോന്നിയിൽ സാധാരണക്കാരായ ജനങ്ങൾക്ക് കനിവിൻ്റെ മറ്റൊരു മുഖമായി ഡിവൈഎഫ്ഐ മാറുകയാണ്.ജനങ്ങൾക്ക് ചിലവ് കുറഞ്ഞ നിരക്കിൽ ആശുപത്രി സേവനങ്ങൾക്ക് ആശ്രയിക്കാൻ ഒരു ആംബുലൻസ് സർവ്വീസ് ആരംഭിക്കണം എന്ന ഉദ്യമം 2021 ജൂലൈ മാസമാണ് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുക്കുന്നത്. കോവിഡ് മഹാമാരി അടക്കമുള്ള പുതിയ കാലവെല്ലുവിളികൾ അതിജീവിക്കുവാനും, നിരാലംബർക്ക് കൈത്താങ്ങാകാനുംവേണ്ടിയാണ് ഡിവൈഎഫ്ഐ ആംബുലൻസ് സർവ്വീസ് നിരത്തിലിറങ്ങുന്നത്.

ഡിവൈഎഫ് യൂണിറ്റ് കമ്മിറ്റികൾ മുഖാന്തിരം വീടുകളിൽ വഞ്ചി സ്ഥാപിച്ചും. ആഘോഷങ്ങൾ ഒഴിവാക്കി സുമനസ്സുകൾ നൽകിയ തുകയും, പ്രവർത്തകർ കൂലി പണി ചെയ്തും അണ് ആംബുലൻസിനുള്ള പണം കണ്ടെത്തിയത്.

error: Content is protected !!