കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക Konnivartha. Com :കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക് ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി. ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ്സ് ഒരു മൂലയ്ക്ക് തള്ളി. പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഡ്രൈവറെ വെക്കാന്‍ കഴിയുന്നില്ല എങ്കില്‍…
Read Moreടാഗ്: ambulance
കോന്നി മണ്ഡലത്തിലെ 8 ആശുപത്രിയ്ക്ക് 8 ആംബുലന്‍സ്സ് വിതരണം ചെയ്യുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും, ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് വിതരണം ചെയ്യുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് കോന്നി ചന്തമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുകയും, ആംബുലൻസ് വിതരണം നടത്തുകയും ചെയ്യും. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1.13 കോടി മുടക്കിയാണ് ആംബുലൻസ് നല്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉൾപ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങൾക്കും സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സ്ഥിതിയായിരുന്നു.താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന 108 ആംബുലൻസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല. കോന്നി താലൂക്ക് ആശുപത്രിയ്ക്കും, ആംബുലൻസ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് 8…
Read More