സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് വീണ്ടുംപക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു.ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുമെന്നും വനം മന്ത്രി അറിയിച്ചു.

Read More

കോന്നി കുമ്മണ്ണൂർ നിവാസിയുടെ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരം : ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിന് ആശംസകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരേ കിടപ്പിൽ നിന്ന് ഒരു വർഷത്തിന് ശേഷം കോന്നി നിവാസിയായ ഷെരീഫ് കാലൂന്നി നടക്കാൻ തുടങ്ങി. കോന്നി കുമ്മണ്ണൂർ പള്ളിപടിഞ്ഞാറ്റതിൽ ഷെരീഫിന്‍റെ (45) ജീവിതം തിരികെ കൊടുത്തത് ആലപ്പുഴ ചാരുംമ്മൂട് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ ഒരു സംഘം ഡോക്ടർമാരാണ്. ഒരു വർഷം മുൻപ് വീട്ടിൽവച്ചുണ്ടായ വീഴ്ചയെത്തുടർന്നാണ് ഇടുപ്പെല്ല് തകർന്ന് ഷെരീഫ് കിടപ്പിലായത്.പല ആശുപത്രികളിലും പോയെങ്കിലും പുരോഗതിയുണ്ടായില്ലെന്ന് ഷെരീഫ് പറയുന്നു. ഒടുവില്‍ കറ്റാനം സെന്റ് തോമസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിനെ സമീപിച്ചു.ഡോ.ജെറി മാത്യുവിന്‍റെ നിർദേശ പ്രകാരം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ ഷെരീഫിന്‍റെ ഇടുപ്പെല്ല് മാറ്റിവച്ചു. ഇതോടെ ആരോഗ്യത്തിൽ പുരോഗതി കണ്ടു .ഡോക്ടർ ജെറിയെ കൂടാതെ ഡോ.സുരേഷ് കോശി, അനസ്തസിസ്റ്റ് ഡോക്ടർ അശ്വനി എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത് . ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിന്‍റെ…

Read More

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം

ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട്   5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് കുവൈറ്റ്‌  ആലപ്പുഴ ഡിസ്ട്രിക്ട് ഇഫ്താര്‍ സംഗമം നടക്കുന്നു . സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901 വിപിന്‍ മങ്ങാട്ട് : 67068720 സകീര്‍ പുത്തന്‍പാലത്തു: 94067454 ഐഡിയല്‍ സലിം: 55638435 ഷാജി പി ഐ : 60992994

Read More