konnivartha.com/കോന്നി :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്സ് അസോസിയേഷൻ (എ കെ പി എ )കോന്നി യൂണിറ്റ് സമ്മേളനം നടന്നു.യൂണിറ്റ് പ്രസിഡന്റ് സിജോ ജോസ്സഫ് ( സിജോ അട്ടച്ചാക്കല്‍) അധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷൈജു സ്‌മൈൽ മുഖ്യ പ്രഭാക്ഷണം നടത്തി.കൈനീട്ടം പദ്ധതി വിതരണം ചെയ്തു . പുതിയ ഭാരവാഹികളായി മാത്യു കെ ചെറിയാൻ ( പ്രസിഡന്റ്,കൊച്ചുമോൻ, ദൃശ്യ ),സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്)ജോബി ജോൺസൺ (സെക്രട്ടറി ),ജയൻ കോന്നി (ജോ സെക്രട്ടറി ), ഷാജൻ വട്ടപ്പാറ (ട്രഷറാർ ) എന്നിവരെയും യൂണിറ്റില്‍ നിന്നുള്ള മേഖല കമ്മറ്റി അംഗങ്ങളായി ബാലചന്ദ്രന്‍ ,സുധാകരൻ ചിത്രമാളിക, മഞ്ജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.ഷാജൻ വട്ടപ്പാറ നന്ദി രേഖപ്പെടുത്തി .
Read Moreടാഗ്: akpa kerala
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ കെ പി എ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
konnivartha.com : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റോബിന്‍ പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ക്ഷേമനിധി അംസാദായം വർധിപ്പിച്ചപ്പോൾ തത്തുല്യമായ ആനുകൂല്യങ്ങളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഉറപ്പ് ഉടൻ നടപ്പിൽ വരുത്തുക,ക്ഷേമനിധി ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിലേ കാലതാമസം ഒഴിവാക്കുക,ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള വരെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇലക്ഷൻ വീഡിയോ ഉൾപ്പെടെയുള്ള ഗവൺമെൻറ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആവശ്യങ്ങൾക്ക് ഫോട്ടോഗ്രാഫി മേഖലയിലെ ക്ഷേമനിധി ഐഡി കാർഡ് ഉള്ളവർക്ക് മുൻഗണന നൽകുക സാംസ്കാരിക ക്ഷേമനിധിയിൽ നിന്നും ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കിയ നടപടി പുനഃ പരിശോധിക്കുക,ടൂറിസം കേന്ദ്രങ്ങളിലും സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കൊട്ടാരങ്ങളിലും മറ്റും സൗജന്യ മൊബൈൽ ഫോട്ടോഗ്രാഫി അനുവദിക്കുകയും പ്രൊഫഷണൽ ക്യാമറകൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്ന…
Read More