പാലനിൽക്കുന്നതിൽ പൂത്തു നിൽക്കുന്നത് :മൂട്ടിമരങ്ങൾ 

  Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…

Read More