ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി

konnivartha.com : അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി . മുട്ട് , ഇടുപ്പെല്ല് , തോള്‍ സഞ്ചി , കൈ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , സന്ധികളുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ,ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ എന്നിവ നടത്തും . തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളി രാവിലെ 9 .30 മുതല്‍ 12 .30 വരെയും ശനി 3 മണി മുതല്‍ 6 മണിവരെയും പരിശോധന ഉണ്ടാകും എന്ന് ഡോ ജെറി മാത്യൂ അറിയിച്ചു .

Read More

കെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍

    KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്.   ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…

Read More

അടൂര്‍,പന്തളം: കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം

  konnivartha.com : അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്ത ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയഅവാർഡിന്റെ നിറവിലാണ് അടൂരിലെ നാല് വയസ്സുകാരന്‍ ദേവന്‍ എന്ന യശ് വർദ്ധൻ നീരജ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ‘puzzles solve’ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നിലയിലാണ് “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി ദേശീയ ജേതാവായത്. ഡോ അടൂർ രാജൻ കൽപകയുടെ മകൻ ഡോ നീരജ് രാജന്റെയും അടൂർ സേതുവിന്റെ മകൾ സാന്ദ്ര സേതുവിന്റെയും മകനായ യശ് വർദ്ധൻ നീരജ് എന്ന നാല് വയസ്സ് കാരനാണ് “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടിയത് . കുറഞ്ഞ സമയം കൊണ്ട് പസ്സില്‍സ് വിഷയം പരിഹരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ബഹുമതി കരസ്ഥമാക്കിയ സന്തോഷ നിറവിലാണ് ഈ കുടുംബവും അടൂര്‍ നാടും…

Read More

കേന്ദ്രീയ വിദ്യാലയ പ്രവേശനം: (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) : ഇപ്പോള്‍ അപേക്ഷിക്കാം

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്([email protected]) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആര്‍ടിഇ (റൈറ്റ് ടു എഡ്യുകേഷന്‍) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങള്‍ക്കായുള്ള സീറ്റുകള്‍ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി , അടൂര്‍, ചെന്നീര്‍ക്കര ) രണ്ട് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ളതില്‍ 40 സീറ്റുകളാണ് സ്‌പോണ്‍സേഡ് ഏജന്‍സി കോട്ട വഴി ലഭിക്കുക. കോന്നി , ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്ത് സീറ്റുകള്‍ വീതം 20 സീറ്റും അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി…

Read More

കോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ കോന്നിയില്‍ . കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാളിൽ നന്മയുടെ പൂമരം കാണുക .എത്തിച്ചേരുന്ന ഏതൊരാളും ജീവകാരുണ്യ മേഖലയിൽ പങ്കാളികളാകുന്നു . ഏറ്റവും മികച്ച ദ്യശ്യവിസ്മയ കാഴ്ച കാണുവാനും ലോകത്തിൽ തന്നെ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച 9 D സിനിമ കാണുവാനും മിഴിവ് ഫെസ്റ്റിൽ അവസരം .കൂടാതെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പത്രങ്ങളുടെ ശേഖരം, പഴംതാളുകള്‍, ട്രാവന്‍കൂര്‍ ഹെറിട്ടേജ് മ്യൂസിയത്തിന്‍റെ പുരാവസ്തു പ്രദര്‍ശനം, ഫൗണ്ടന്‍ ഇനോവേഷന്‍ 9D സിനിമാ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, കരകൗശല പ്രദര്‍ശനം, വിപണനമേള,…

Read More

രോഗം വന്ന കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച അടൂര്‍ നിവാസികളായ ദമ്പതികള്‍ പിടിയില്‍

കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ച അടൂര്‍ നിവാസികളായ ദമ്പതിമാരെ യാത്രക്കാരുടെ പരാതിയില്‍ മേല്‍ പോലീസ്സ് പിടികൂടി.ട്രെയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം അച്ഛനും അമ്മയും ഇറങ്ങി പോയി.യാത്രാക്കാര്‍ ഉടന്‍ തന്നെ റെയില്‍വേ പോലിസിനെ വിവരം അറിയിച്ചു .ഉടന്‍തന്നെ കുഞ്ഞിന്‍റെ മാതാ പിതാക്കളെ കണ്ടെത്തി .കുഞ്ഞിനു രോഗമായതിനാല്‍ ചികിത്സക്കോ ,വളര്‍ത്തുവാനോ പൈസ ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ് എന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.മാതാപിതാക്കളെയും പോലീസ്സ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.കുഞ്ഞിനെ പോലീസ്സ് നിര്‍ദേശ പ്രകാരം ഡോക്ടര്‍ പരിശോധിച്ചു.

Read More