കോന്നി വാര്‍ത്ത : അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതികള്‍, നാലു മിഷനുകളിലൂടെ ഉണ്ടായ വികസന പദ്ധതികളും നേട്ടങ്ങളും, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു വികസന മുന്നേറ്റം സാധ്യമാക്കിയത്. 1000 കോടി രൂപാ ചെലവില്‍ റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു മണ്ഡലത്തില്‍ 1000 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അടൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വേഗം കൂട്ടുന്ന റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ആനയടി- കൂടല്‍ റോഡ്. 110 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന് 54.41 കോടി രൂപയും അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി…
Read More