കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ എ ഡി എം  സംരക്ഷിക്കുന്നു: കെ.യു ജനീഷ് കുമാർ എംഎൽഎ

  konnivartha.com : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ രംഗത്ത്. എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, അവധി നിയമപ്രകാരമെന്ന വിശദീകരണവുമായി തഹസിൽദാർ രംഗത്ത് വന്നു പൊതു ജനത്തിന് സര്‍ക്കാര്‍ ഓഫീസില്‍ നല്‍കുന്നത് സേവനം ആണ് .പൊതു ജനത്തിന് ഏതൊരു ഓഫീസിലും കടന്നു ചെന്ന് ഓഫീസ് ജീവനകാരുടെ ഹാജര്‍ പരിശോധിക്കാം എന്ന് നിയമരംഗത്തെ ആളുകള്‍ കോന്നി വാര്‍ത്തയോട് പറഞ്ഞു . ജനം നല്‍കുന്ന കരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം നല്‍കി വരുന്നത് .അതിനാല്‍ ഏതൊരു പൊതു ജനം ആവശ്യപെട്ടാലും രഹസ്യ സ്വഭാവം ഇല്ലാത്ത ഏതൊരു രേഖയും നല്‍കാന്‍ ഓഫീസ് മേധാവി ബാധ്യസ്ഥനാണ് എന്നും അറിയുന്നു…

Read More