konnivartha.com : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു. പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും, ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ,വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു…
Read Moreടാഗ്: adani
അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക
അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക കോന്നി വാര്‍ത്ത : വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്ക് വേണ്ടി “ബഹുമാന്യ”അദാനിയ്ക്കു കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍പഞ്ചായത്തിലെ കൂടല്‍ രാഷസന്‍ പാറയിലെയും സമീപ സ്ഥലത്തെ പാറയും വേണം .അതിനു വേണ്ടി എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി . അവസാനം കലഞ്ഞൂരിലെ ജനത്തിന്‍റെ അഭിപ്രായം അറിയുവാന്‍ ഒരു സര്‍വ്വെ വെച്ചു അത് കോന്നി പഞ്ചായത്ത് മേഖലയിലെ കുളത്തിങ്കല്‍ സെന്‍റ് മേരിസ് ഓഡിറ്റോറിയത്തിൽ ജനഹിത പരിശോധ നടക്കുന്നു. ഇത് തന്നെ സര്‍ക്കാര്‍ തട്ടിപ്പ് . ഇതില്‍ ജനം വീഴരുത്. കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പറഞ്ഞു ഇനി ഒരു പാറമട ഈ മണ്ഡലത്തില്‍ വരില്ല എന്ന് . പിന്നെ എന്തിന് ജനഹിതം അറിയുന്നു…
Read Moreകോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി
കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി…
Read More