കോന്നി വാര്‍ത്ത : ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തിന്റെ ഭാഗമായി ലഭിച്ച മല്ലപ്പളളി താലൂക്കിലെ 26 പരാതികളില്‍ 11 എണ്ണം തത്സമയം തീര്‍പ്പായി. ബാക്കി പരാതികളില്‍ കൂടുതല്‍ വ്യക്തത ഉറപ്പു വരുത്തേണ്ടവയില്‍ തുടരന്വേഷണം, ഹിയറിംഗുകള്‍ തുടങ്ങിയവയിലൂടെ പരിഹരിക്കും. സ്വകാര്യ വ്യക്തികള്‍ തമ്മിലുളള വസ്തു, വഴി, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ അദാലത്തില്‍ ലഭിച്ചിരുന്നു. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ച പരാതികള്‍ കോടതിയുടെ പരിഗണനക്ക് വിട്ടു. പോലീസിന്റെ അന്വേഷണം ആവശ്യമുളള പരാതികള്‍ ആ രീതിയില്‍ പരിഹരിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിഹരിക്കേണ്ട പരാതികളുടെ തുടര്‍ നിരീക്ഷണത്തിന് എല്‍.എ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ യാതൊരു കാലതാമസവും കൂടാതെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ…
Read More