konnivartha.com: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു . നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Read Moreടാഗ്: Achankovil
പ്രളയ മുന്നറിയിപ്പ് : പമ്പ ,അച്ചൻകോവിൽ, മണിമല,തൊടുപുഴ നദി : ഓറഞ്ച്,മഞ്ഞ അലർട്ട്
konnivartha.com: ഓറഞ്ച് അലർട്ട്; പത്തനംതിട്ട ജില്ലയിലെ മാടമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട് : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) ,ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Read Moreഅച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു: ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു എങ്കിലും ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു. നദീ തീരങ്ങളില്‍ ഉള്ളവര്‍ ഭയാശങ്കയില്‍ ആണ് രാത്രി കഴിച്ചു കൂട്ടിയത് . അച്ചന് കോവില്‍ -പുനലൂര്‍ പാതയില്‍ വളയം വരെ കുഴപ്പം ഇല്ല .എന്നാല്‍ വളയം മുതല്‍ അച്ചന് കോവില്‍ വരെ റോഡില്‍ പല ഭാഗത്തും വെള്ളം കയറി . കോന്നി മേഖലയില്‍ അരുവാപ്പുലം പുലിഞ്ചാണി മേഖലയില്‍ വെള്ളം കയറി . പല വീടുകളിലും വെളുപ്പിനെ വെള്ളം കയറി . ആളുകള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറി . കല്ലേലി വയക്കര ചപ്പാത്ത് മുങ്ങിയതിനാല്‍ കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആവണിപ്പാറ ഗിരി വര്‍ഗ കോളനിയും ഒറ്റപ്പെട്ട നിലയില്‍ ആണ് . കോന്നി മുറിഞ്ഞകല്‍ -അതിരുങ്കല്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വീണു…
Read More