konnivartha.com; അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച് 2025 ഡിസംബർ 17 (1201 ധനു 2) ന് തൃക്കൊടിയേറ്റും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കറുപ്പൻ തുള്ളൽ, തിരുരഥോത്സവം തുടങ്ങിയ ക്ഷേത്രാചാരങ്ങളും മറ്റ് വിവിധ കലാപരിപാടികളും നടക്കും .2025 ഡിസംബർ 26 (1201 ധനു 11) ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും എന്ന് പ്രസിഡന്റ് ഉണ്ണിപിള്ള. കെ , സെക്രട്ടറി അച്ഛൻകോവിൽ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ്റ് ഗീത സുകുനാഥ് ,ദേവസ്വത്തിനുവേണ്ടി, ബി. പി. നിർമ്മലാനന്ദൻ നായർ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവര്‍ അറിയിച്ചു . മഹാപുഷ്പാഭിഷേകം 2026 ജനുവരി 25 (1201 മകരം 11) മകരമാസത്തിലെ രേവതി നക്ഷത്രത്തിൽ നടക്കും .തിരുഃരഥോത്സവം അമ്മൻകാവിൽ പൊങ്കാല എന്നിവ 2025 ഡിസംബർ 25 (1201…
Read Moreടാഗ്: achancovil
വേറിട്ട കൃഷി രീതിയുമായി ഫിഷറീസ് വകുപ്പ്:മത്സ്യോല്‍പാദനം 3636 മെട്രിക് ടണ്‍
konnivartha.com; ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോല്‍പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ പത്തനംതിട്ട ജില്ലയിലെ മത്സ്യോല്‍പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്‌ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും റാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ…
Read Moreവനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ് വികസനം പ്രതിസന്ധിയില്‍
konnivartha.com: അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ് വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട് മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. കോന്നി കല്ലേലി വനത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം . കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ…
Read Moreഅച്ചന്‍കോവില്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം (ഡിസംബര്‍ 16 മുതല്‍ 25 വരെ )
konnivartha.com: അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 ഡിസംബര്‍ 16 മുതല്‍ 25 വരെ നടക്കും . ഡിസംബര്‍ 15 ന് തിരുവാഭരണം എഴുന്നള്ളത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകളും നടക്കും . 2025 ഫെബ്രുവരി 3 ന് പുഷ്പാഭിഷേകം , ഏപ്രില്‍ 11 ന് അമ്മന്‍ കാവില്‍ പൊങ്കാല എന്നിവയും നടക്കും achancovil
Read Moreകല്ലേലി -അച്ചന്‍കോവില്‍ കാനനപാത നന്നാക്കണം : നിവേദനം നല്‍കി
konnivartha.com: ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുമ്പായി അച്ചൻകോവിൽ-കോന്നി റോഡിലെ വനംവകുപ്പിന്റെ ഭാഗങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് അച്ചൻകോവിൽ ക്ഷേത്രോപദേശക സമിതി കോന്നി ,പുനലൂര് ,അച്ചന്‍കോവില്‍ ഡി എഫ്ഒമാര്ക്ക് നിവേദനം നൽകി. തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ അച്ചൻകോവിൽ ക്ഷേത്രത്തിലെത്തിയശേഷം കാനനപാതയിലൂടെയാണ് കോന്നിയിലെത്തുന്നത്. നടുവത്തുമൂഴി, മണ്ണാറപ്പാറ വനം റേഞ്ചിലൂടെ പോകുന്ന റോഡിൽ വൻ കുഴികളാണ്. കടിയാർ പാലം കഴിഞ്ഞുള്ള രണ്ട് ചപ്പാത്ത് തകർന്നിട്ടുണ്ട്. വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് അപകടഭീഷണിയാണ്. കാൽനടയായാണ് തീർഥാടകർ കൂടുതലും ഇതുവഴിവരുന്നത്. ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു.കല്ലേലി മുതൽ തുറ വരെയുള്ള റീച്ചിലാണ് കുഴികളും അപകടം ഉണ്ടാക്കുന്ന തരത്തിൽ കാടുംവളർന്നു നിൽക്കുന്നത്. ഉപദേശകസമിതി പ്രസിഡന്റ് എൻ.കെ.ഉണ്ണിക്കൃഷ്ണപിള്ള, സെക്രട്ടറി സുരേഷ്ബാബു എന്നിവരാണ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്.കോന്നി താലൂക്ക് വികസനസമിതിയിൽ ഒലിച്ചുപോയ ചപ്പാത്തുകൾ നന്നാക്കണമെന്ന് വനംവകുപ്പിനോട് മാസങ്ങൾക്കുമുമ്പേ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
Read Moreഅച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക
Konnivartha. Com :അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (മഞ്ഞ) പ്രഖ്യാപിച്ചിരിയ്ക്കുന്നു സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി & കോന്നി GD സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreകോന്നി :അച്ചന്‍കോവില്‍ നദിയെ സ്നേഹിക്കുന്നതിന് ഒപ്പം സൂക്ഷിക്കുക
konnivartha.com: കിഴക്ക് പശുക്കിടാമേടില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദി അച്ചന്‍കോവില്‍ . പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.അച്ചന്‍കോവില്‍ നദിയുടെ പുണ്യ പുരാണ പേര് അറിയാവുന്നവര്‍ ചുരുക്കം . ആ പേര് ആണ് തൊണ്ടിയാര്‍ . തൊണ്ണൂറു തോടുകള്‍ വന്നു ചേരുന്ന ഇടം . തൊണ്ണൂറു തോടും തൊണ്ടിയാറും എന്നൊരു ചൊല്ല് ഇന്നും ഉണ്ട് . ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻകോവിലാർ പമ്പാനദിയിൽ ലയിക്കുന്നു. കോന്നിയൂര്‍ ,പന്തളം ആസ്ഥാനമായിരുന്ന പഴമയുടെ കൊട്ടാരങ്ങള്‍, അമ്പലം എന്നിവ എല്ലാം അച്ചന്‍കോവില്‍ നദിയുടെ തീരാ ഭൂമികയില്‍ ആണ് . അച്ചന്‍കോവില്‍ നദി എന്നത് അച്ചന്‍കോവില്‍ പ്രദേശവുമായി ബന്ധപ്പെട്ടല്ല . അച്ചന്‍(പിതാവ് ) എന്ന പുരാണ മലയില്‍ നിന്നും ആണ് നദി ചെറിയ ചാല്…
Read Moreകറുപ്പസ്വാമി ക്ഷേത്രവും കറുപ്പനൂട്ടും
എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത് തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ് konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു. തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ…
Read Moreഅച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട്
എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന് ദര്‍ശനപുണ്യവും നിര്‍വൃതിയും പകരുന്ന ദേവാലയം, അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താക്ഷേത്രം. അച്ചന്‍കോവില്‍ മലനിരകളെ ചുംബിച്ച് തഴുകി തലോടി വരുന്ന മാരുതന്‍ ശനീശനാം ശാസ്താവിനെ കണ്‍കുളിര്‍ക്കെ തൊഴുത് മതിമറന്നു നില്‍ക്കുന്ന ഏതൊരു ഭക്തനേയും കുളിരണിയിച്ച് കടന്നു പോകുമ്പോള്‍ ആ കാറ്റില്‍പോലും ശാസ്താവിന്റെ തിരുസാന്നിധ്യം കണ്ടെത്താം. അച്ചന്‍കോവില്‍ ശാസ്താവിനെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാണ്. ഒരിയ്ക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ശിച്ചവര്‍ക്കിതിന്റെ പൊരുള്‍ അറിയാം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ തെന്മല പഞ്ചായത്തിലെ അച്ചന്‍കോവിലെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവിലും. ഈ അഞ്ച്…
Read Moreകോന്നി -അച്ചൻ കോവിൽ റോഡിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു
Konnivartha.com :കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം .ചെമ്പരുവി കടമ്പുപാറ കച്ചിറ അമ്പലത്തിന് സമീപമാണ് സംഭവം.കഴിഞ്ഞ കുറെ നാളായി ചെമ്പനരുവിയിൽ കഴിയുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള 50 വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത് പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്. കുറച്ചു ദിവങ്ങളായി അച്ചന്‍കോവില്‍ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന…
Read More