മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രം കേരളത്തിന് അഭിമാനകരമായ സ്ഥാപനം: മന്ത്രി കെ. രാജു കോന്നി വാര്‍ത്ത : കേരളത്തിനാകെ അഭിമാനകരമായ ഒരു സ്ഥാപനമായി തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രം മാറിക്കഴിഞ്ഞതായി വനം- പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ ബയോ സേഫ്റ്റി ലെവല്‍ രണ്ട് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് മൃഗസംരക്ഷണം. മുന്‍പ് കണ്ടിട്ടില്ലാത്ത, കേട്ടുകേള്‍വി പോലും ഇല്ലാത്ത രോഗങ്ങള്‍ ഇന്നുണ്ടാകുന്നു. പരിശോനകള്‍ നടത്തി വരുമ്പോള്‍ ഇവയെല്ലാം എത്തി നില്‍ക്കുന്നത് പക്ഷികളിലും മൃഗങ്ങളിലുമാണ്. പക്ഷിപ്പനി അന്താരാഷ്ട്ര മാരിയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലാബിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്. ബിഎസ്എല്‍- രണ്ട് (ബയോ സേഫ്റ്റി ലെവല്‍ – രണ്ട്) ലാബ് സ്ഥാപിച്ചതിലൂടെ സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും പക്ഷികളുടെ സിറം പരിശോധന എലിസാ(…
Read More