konnivartha.com: ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂര്‍ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ “പട്ടിണി സദസിനു ” ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നിയും,ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാനും നേതൃത്വം നൽകി ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ് രവി പിള്ള യുടെ അധ്യക്ഷധയിൽ ആര്‍ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിജി പ്രസന്ന കുമാർ ധർണ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിച്ച് എത്രയും പെട്ടന്ന് മാവേലി സ്റ്റോറുകളിലും സപ്ലൈകോകളിലും സബ്‌സീഡി ഭഷ്യ ധാന്യങ്ങൾ വിതരണം ചെയ്തില്ല എങ്കിൽആര്‍ എസ് പി ശക്തമായ പ്രക്ഷോഭം ആരംഭിക്കും എന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി കലാനിലയം രാമചന്ദ്രൻ നായർ,പെരിങ്ങര രാധാകൃഷ്ണൻ,പന്തളം സോമരാജൻ,രാജി ദിനേശ്,ഷാഹിദ ഷാനവാസ്,സൗദാമിനി,ഷിബു തോമസ്, ബാബു ചാക്കോ ,ശശിധരൻ നായർ,ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു
Read More