വകയാര്‍ കൈതക്കരയിലെ അന്നമ്മ തോമസ് “പോപ്പുലര്‍ “സമര നായിക

ജനകീയ വിഷയങ്ങളില്‍ മുന്നില്‍ നിന്നും നയിക്കുവാനും പരിഹാരം കണ്ടെത്തി ജനതയ്ക്ക് ആശ്വാസം പകരുവാനും കഴിയുന്നവര്‍ നാടിന് വേണ്ടപ്പെട്ടവരാകും . അങ്ങനെ ഒരു സമര നായികയെ തന്നെയാണ് പ്രമാടം പഞ്ചായത്തിലെ കൈതക്കര പതിനൊന്നാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കിയത്.  പേര് അന്നമ്മ തോമസ് . 

വകയാര്‍ ആസ്ഥാനമായ “പോപ്പുലര്‍ ഗ്രൂപ്പ്” സാധാരണക്കാരായ വകയാറിലെയും ഈ ജില്ലയിലെയും മറ്റ് ജില്ലകളിലെയും അന്യ സംസ്ഥാനത്തേയും ജനങ്ങളെ പറ്റിച്ചു കോടികളുമായി മുങ്ങിയപ്പോള്‍ ജനതയ്ക്ക് ആശ്വാസം പകരുവാന്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ആദ്യം ഓടി എത്തിയത് അന്നമ്മ തോമസ് ആയിരുന്നു. സാധാരണക്കാര്‍ക്ക് ഒപ്പം മുന്നില്‍ നിന്നു സമരം ചെയ്തു കൊണ്ട് സി ബി ഐ അന്വേഷണത്തില്‍ വരെ എത്തി നില്‍ക്കുന്ന നിയമ നടപടികളിലേക്ക് എത്തിക്കാന്‍ അന്നമ്മ തോമസിന് കഴിഞ്ഞു എന്നത് എടുത്തു പറയാവുന്ന കാര്യമാണ് .വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് നിക്ഷേപകരുടെ 50 ദിവസം നീണ്ടു നിന്ന സമരം നയിച്ചത് അന്നമ്മ തോമസാണ് . പ്ലാച്ചിമട സമര നായികയെപ്പോലെ ധീരതയോടെ പോരാടി സത്യത്തിന് ഒപ്പം നിന്നു .

നാടിന്‍റെ വികസനം അതാണ് അന്നമ്മയുടെ എന്നത്തേയും ചിന്ത 

കൈതക്കരയിലെ എല്ലാ വീടുമായി അഭേദ്യമായ സ്നേഹ ബന്ധം എന്നും കാത്തു സൂക്ഷിയ്ക്കുന്ന ഒരാള്‍ ആണ് അന്നമ്മ എന്ന് ആ ഗ്രാമത്തിലെ ജനം പറയുന്നു .
കുടുംബ പരമായിഉള്ള രാഷ്ട്രീയ ചിന്ത ഒഴിച്ചാല്‍ മുഖ്യ ധാരാ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതിരുന്നിട്ടും അന്നമ്മയെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കി . ജനകീയ വിഷയങ്ങളില്‍ അന്നമയുടെ സജീവമായ ഇടപെടലുകള്‍ ആണ് കാരണം . ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ നൂറു ശതമാനം വിജയവും നേടിയെടുക്കാന്‍ അന്നമ്മയ്ക്ക് കഴിയുന്നു .
വാര്‍ഡിലെ വികസനം എങ്ങനെ വേണം എന്ന് അന്നമ്മയെ പഠിപ്പിക്കേണ്ട കാര്യം ഇല്ല .
ഈ വാര്‍ഡിലെ ഓരോ മൂക്കും മൂലയും ആളുകളെയും അന്നമ്മയ്ക്ക് അറിയാം .അവരുടെ പ്രശ്നങ്ങള്‍ അറിയാം .അതിനുള്ള പരിഹാര മാര്‍ഗ്ഗവും അറിയാം .
നാട്ടു വഴികളുടെ വികസനവും കുടിവെള്ള വിഷയത്തിനും പരിഹാര മാര്‍ഗം ഉണ്ടെന്ന് അന്നമ്മ ഇന്നേ പറയുന്നു .
നാടിന്‍റെ വികസനത്തിനാണ് പ്രഥമ പരിഗണന .ഇനിയും വികസനം കൊതിക്കുന്ന കൈതക്കര ഗ്രാമത്തിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നേടിയെടുക്കാന്‍ ഈ “പോപ്പുലര്‍” സമര നായികയ്ക്ക് കഴിയും എന്ന് ജനം വിശ്വസിക്കുന്നു .

error: Content is protected !!