തിരുവനന്തപുരം, ഡിസംബർ 22, 2022 സംസ്ഥാന വായ്പാ രൂപരേഖ സംബന്ധിച്ച് നബാർഡ് തയ്യാറാക്കിയ 2023-24 വർഷത്തെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ പ്രകാശനം തിരുവനന്തപുരത്ത് ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് നിർവഹിച്ചു. മുൻവർഷത്തെക്കാൾ ആകെ 13% വർധനയോടെ 1,99,089 കോടി രൂപ വിലമതിക്കുന്ന വായ്പാ അടങ്കലാണ് സംസ്ഥാന വായ്പാ രൂപരേഖയിലുള്ളത്. മൊത്തം വായ്പാ അടങ്കലിലായ 1,99,089 കോടി രൂപയിൽ, കൃഷി അനുബന്ധ മേഖലകൾ 96,118 കോടി രൂപ, എംഎസ്എംഇ മേഖല 59,646 കോടി രൂപ, മറ്റ് മുൻഗണനാ മേഖലകൾ 43,325 കോടി രൂപ എന്നിങ്ങനെയാണ് വിഹിതം. മുൻഗണനാ മേഖലകൾക്കുള്ള വായ്പാ വിഹിതത്തിന് പുറമെ, വികസനത്തിനുള്ള ഘടനാപരമായ പ്രശ്നങ്ങൾ, ആവർത്തന രീതികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വിടവ്, വിജയഗാഥകൾ, ബാങ്കുകൾക്കും ഗവൺമെന്റ് വകുപ്പുകൾക്കുമുള്ള പ്രവർത്തന രൂപരേഖ എന്നിവയും സ്റ്റേറ്റ് ഫോക്കസ് പേപ്പറിൽ പ്രതിപാദിക്കുന്നു. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയ…
Read Moreടാഗ്: 99
പത്തനംതിട്ട ജില്ലയില്‍ 2,99,495 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചിട്ടില്ല
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ വിലയിരുത്തി konnivartha.com : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറും കെ.എസ്.ഇ.ബി ചെയര്‍മാനുമായ ഡോ. ബി.അശോകിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മേയ് 12 മുതല്‍ ജൂണ്‍ 29 വരെ വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിന്റെതു മാത്രമായതു കൊണ്ട് വിദേശത്തേക്ക് മടങ്ങി പോകാന്‍ കഴിയുന്നില്ലെന്ന പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയില്‍ 2,99,495 പേര്‍ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്തവരായി ഉണ്ടെന്നും രണ്ടാം ഡോസ് ലഭിക്കാത്ത 4,04,402 പേരുണ്ടെന്നും അതിനാല്‍ കൂടുതല്‍ വാക്സിന്‍ ലഭിക്കേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇത് സര്‍ക്കാരിനെ അറിയിക്കും. ദിവസേന 30,000 ഡോസ് നല്‍കാനുള്ള സംവിധാനങ്ങള്‍ ജില്ലയ്ക്ക്…
Read More