2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയോവൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഒരു സംരംഭത്തിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തുടക്കം കുറിച്ചത്. 85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ക്കും 40% അടിസ്ഥാന വൈകല്യമുള്ളവര്‍ക്കും (പിഡബ്ല്യുഡി) വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഇങ്ങനെ വോട്ടു രേഖപ്പെടുത്തി തുടങ്ങി. ഈ സംരഭം തെരഞ്ഞെടുപ്പു പ്രക്രിയയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിലും എല്ലാവർക്കും ലഭ്യമാക്കുന്നതിലും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിലും സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്താകമാനം 85 വയസ് കഴിഞ്ഞ 81 ലക്ഷത്തിൽ അധികം വോട്ടര്‍മാരും 90 ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ വോട്ടര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടിക്രമം ലളിതമാണ്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം യോഗ്യരായ വോട്ടര്‍മാര്‍ ഫോം 12 ഡി…
Read More