പോക്‌സോ കേസ് പ്രതി ആറു വര്‍ഷത്തിന് ശേഷം എയര്‍ പോര്‍ട്ടില്‍ പിടിയിലായി

 

konnivartha.com : അടൂര്‍ പോലീസ് 2015 ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാറാ(32)ണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്.

 

പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ 2016 ഒക്ടോബറില്‍ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റിലായതും. തുടര്‍ന്ന് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.

error: Content is protected !!