72-ാമത് റിപ്പബ്ലിക് ദിനാഘോഷം:രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കാകണം പ്രാധാന്യം: മന്ത്രി കെ.രാജു കോന്നി വാര്‍ത്ത : ഭരണഘടനാ സ്ഥാപനങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും അതീതമായി രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ലോകത്ത് പല രാഷ്ട്രങ്ങളിലും ഭരണപ്രതിസന്ധികളും അട്ടിമറികള്‍ നടക്കുമ്പോഴും ഇന്ത്യ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനയുടെകൂടി പിന്‍ബലത്തിലാണ്. ഭാരതത്തിന്റെ മതേതരത്വവും വിപുലമായ പൗരാവകാശങ്ങളും ഫെഡറല്‍ കാഴ്ചപ്പാടുമെല്ലാം ഭരണഘടന അനുവദിച്ചുതന്ന ജനാധിപത്യ മൂല്യങ്ങളാണ്. ഭരണഘടനയുടെ അന്തഃസത്തയെ ദുര്‍ബലപ്പെടുത്താനും ദുരുപയോഗം ചെയ്യാനും അനുവദിച്ചു കൂടാ. നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗനിര്‍ഭരമായ പോരാട്ടത്തിനൊടുവില്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ പ്രയാണത്തിലെ…
Read More