ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,68,358 ആയി. ആകെ രോഗബാധിതരുടെ 1.51 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,286 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ കേസുകളുടെ 80.33 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 6,397. കേരളത്തില്‍ 1938 പേര്‍ക്കും പഞ്ചാബില്‍ 633 പേര്‍ക്കും ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ ഉള്ളവരുടെ 67.84% വും മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൂടുതലായി ഉള്ളതും പ്രതിദിന രോഗികളുടെ എണ്ണം വര്ദ്ധിക്കുന്നതമായ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളെ കേന്ദ്രം നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് നിരന്തരമായ ജാഗ്രത തുടരാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രോഗത്തിന്റെ വ്യാപനം കുറയ്ക്കാന്‍ ഫലപ്രദമായ നിരീക്ഷണ സമ്പ്രദായവും പരിശോധനയും, സമഗ്രമായ ട്രാക്കിങ്, പോസിറ്റീവായ രോഗികളുടെ ഐസൊലേഷന്‍,…
Read More