konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ 128 സ്ലൈസ് സിടി സ്കാന്‍ 4.95 കോടി, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഇലക്ടോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ 7 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് വിത്ത് ഒബ്സര്‍വന്‍സ് ക്യാമറ ആന്റ് വീഡിയോ 12.98 ലക്ഷം, ആട്ടോറഫ് കേരറ്റോമീറ്റര്‍ 3.54 ലക്ഷം, യു.എസ്.ജി. എ സ്കാന്‍ 6.14 ലക്ഷം, ഫാകോ മെഷീന് സെന്റുര്‍കോന്‍ 24.78 ലക്ഷം, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എച്ച്.ഡി. ലാപ്റോസ്കോപ്പിക് സിസ്റ്റം 63.88 ലക്ഷം, ലാപ്റോസ്കോപ്പിക് ഹാന്‍ഡ് അക്സസറീസ് 16 ലക്ഷം, ഇലക്ടോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ 7 ലക്ഷം, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സി ആം ഇമേജ് ഇന്റന്‍സിഫിയര്‍ 38.65 ലക്ഷം എന്നിങ്ങനെയാണ് തുക…
Read More