കോന്നി മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർത്തത്. 2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നത്. മൈലപ്ര -മലയാലപ്പുഴ പഞ്ചായത്തുകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 107 കോടി രൂപയുടെ ഡി.ഇ.ആർ ആണ് തയ്യാറാക്കിയിട്ടുള്ളത്.6972 കുടുംബങ്ങൾക്ക് പദ്ധതിയിൽ നിന്നും ശുദ്ധജലം ലഭ്യമാക്കും. നിലവിലുള്ള തണ്ണിത്തോട് പദ്ധതി വിപുലീകരിക്കും. 13.34 കോടിയാണ് ഇതിനായി ചിലവഴിക്കുക. ഡി.ഇ.ആർ…
Read More