കോവിഡ് ചട്ടലംഘനങ്ങള്‍ തടയാന്‍ പത്തനംതിട്ട ജില്ലയില്‍ 36 സെക്ടറല്‍ ഓഫീസര്‍മാര്‍

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ചട്ടലംഘനങ്ങള്‍ തടയാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം പത്തനംതിട്ട ജില്ലയില്‍ സജീവമാക്കണമെന്ന് കോവിഡ് സ്‌പെഷല്‍ നോഡല്‍ ഓഫീസര്‍ കൃഷ്ണ തേജ മൈലാവരപ്പ്. ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുന്നതിനായി നിയമിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 36 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയാണു നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍, ക്വാറന്റൈന്‍, ഐസോലേഷന്‍, കോവിഡ് ചട്ടങ്ങള്‍ അനുസരിച്ചുള്ള പരിപാടികളുടെ സംഘാടനം(വിവാഹം, മരണം, ഓഡിറ്റോറിയം, മറ്റുള്ളവ), മൈക്രോ കണ്ടെയ്ന്റ്‌മെന്റ്, റിവേഴ്‌സ് ക്വാറന്റൈന്‍, കടകളുടെ പ്രവര്‍ത്തനം, ചന്തകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, പ്രചാരണ പരിപാടികള്‍ തുടങ്ങിയ കാര്യങ്ങളുടെ നിരീക്ഷണ ചുമതല സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഇക്കാര്യങ്ങള്‍ നേരിട്ട്…

Read More