21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി

  അടുത്ത നാല് മുതൽ അഞ്ചു വർഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി വർധിപ്പിക്കാനുമുള്ള ശ്രമത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള ടെർമിനലുകൾ, റൺവേകൾ, എയർപോർട്ട് നാവിഗേഷൻ സംവിധാനങ്ങൾ, കണ്ട്രോൾ ടവറുകൾ എന്നിവ ആധുനികവൽക്കരിക്കാനും വികസിപ്പിക്കാനുമടക്കമുള്ള പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ, ഒരു ഗ്രീൻഫീൽഡ് വിമാനത്താവള നയം 2008 ന് ഇന്ത്യ ഗവണ്മെന്റ് രൂപം നൽകിയിരുന്നു. നയപ്രകാരം, ഒരു വിമാനത്താവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവള വികസന സംരംഭങ്ങൾ ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് ‘സൈറ്റ് – ക്ലീയറൻസ്’ ഘട്ടം, ‘ഇൻ-പ്രിൻസിപ്പിൾ’ (തത്വത്തിൽ) അനുമതി ഘട്ടം എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ…

Read More