ഇന്ന് ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നാം. കഴിഞ്ഞ ദശകത്തിൽ വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തിൽ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്സ്, നൂതന സാങ്കേതിക മുന്നേറ്റങ്ങൾ, സുരക്ഷ, സൈബർ സെക്യൂരിറ്റി തുടങ്ങി സമസ്ത മേഖലകളിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ റാങ്കിംഗിലുണ്ടായ ഈ നേട്ടങ്ങൾ ആഗോള ക്രമത്തിലെ ഇന്ത്യയുടെ സ്ഥാനത്തിലെ പുനർവിചിന്തനത്തിനും വഴിതുറന്നിട്ടുണ്ട്. 2015-നും 2018-നും മധ്യേ ബിസിനസ് സൗഹൃദ സൂചികയിൽ (Ease of Doing Business index) ഇന്ത്യ നടത്തിയ 42 റാങ്കുകളുടെ കുതിപ്പ്, ലളിതമായ നടപടിക്രമങ്ങളും മെച്ചപ്പെട്ട ബിസിനസ് അവസരങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, മെച്ചപ്പെട്ട ബിസിനസ്സ് അവവാസവ്യവസ്ഥ നിലനിൽക്കുന്ന നിക്ഷേപ…
Read More