15 വര്‍ഷംകൊണ്ട് 200 വീടുകള്‍ : ഡോ എം എസ്സ് സുനിലിന് ആശംസകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം . വീടില്ലാത്ത അര്‍ഹരെ തേടി ഡോ എം എസ്സ് സുനില്‍ കാടും മലയും കയറി . 199 കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കൃപയില്‍ ഡോ എം എസ്സ് സുനില്‍ നാളെ നല്‍കുന്നത് ഇരുനൂറാമത്തെ വീടാണ് . കാവാലം, തട്ടശ്ശേരി എന്ന സ്ഥലത്തെ വിധവകളായ രണ്ടു സ്ത്രീകളും രണ്ടു പെൺകുട്ടികളും ഉള്ള കുടുംബത്തിന് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സഹായത്താൽ പണിതു നൽകുന്ന ഇരുന്നൂറാം വീടിന്‍റെ താക്കോൽ ദാനം നാളെ ( ഏപ്രില്‍ 18 ) രാവിലെ 9.30 നു കേന്ദ്ര വിദേശ കാര്യസഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കും. മലയാളി അസോസിയേഷൻ സഹായിക്കുന്ന നാലാമത്തെ വീടും ഡോ എം. എസ്. സുനിലിന്‍റെ ഇരുന്നൂറാം വീടുമാണ് . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍…

Read More