19 വെബ്‌സൈറ്റുകള്‍, 10 ആപ്പ് 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നിരോധിച്ചു

  അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഒടിടിക്ക് പുറമെ 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. നിരോധിച്ച പത്ത് ആപ്പുകളില്‍ ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നുമാണ് നിരോധിച്ചത്.2000 ലെ ഐ ടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സർഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. നിരോധിക്കപ്പെട്ട ആപ്പുകള്‍ –…

Read More