റാന്നിയില്‍ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ കടവുകളുടെ സംരക്ഷണത്തിനായി 106.7 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളിലെ മഹാ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കടവുകളുടെ പുനരുദ്ധാരണത്തിനായാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടവ് സംരക്ഷണത്തിനായി ഇത്രയും തുക അനുവദിച്ചത്. ഓരോ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്ന തുക ലക്ഷത്തില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. റാന്നി പഞ്ചായത്ത് (12.30) മൂത്തേടത്ത് കടവ്, തോട്ടമണ്‍ ചന്തക്കടവ്, മുണ്ടപ്പുഴ കടവ്, കോവൂര്‍ കടവ്. അങ്ങാടി പഞ്ചായത്തിലെ വാഴപ്ലാവില്‍ കടവ്, പുതുപ്പറമ്പില്‍ കടവ്, പുല്ലുപ്രം പളളിയോടകടവ്. വടശേരിക്കര പഞ്ചായത്ത് (11) ഓര്‍ത്തഡോക്‌സ് പള്ളി കടവ്, ബംഗ്ലാം കടവ്, ഫോറിന്‍ കടവ്, താല്‍ക്കാലിക ചെക്ക്ഡാം ചമ്പോണ്‍ കടവ്. നാറാണംമൂഴി പഞ്ചായത്ത് ( 12.50 )…

Read More