പരിശീലന കേന്ദ്രങ്ങള്‍ക്ക് എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി

  konnivartha.com; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികൾ പിന്തുടര്‍ന്നതിനും 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സാധന സാമഗ്രികളുടെയോ സേവനങ്ങളുടെയോ പേരിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് കേസുകളിലും യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അവലോകനം ചെയ്തു. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ…

Read More