വിവരം നിഷേധിക്കല്‍: അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000രൂപ പിഴ

  konnivartha.com: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഒരു പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകർക്ക് പണം തിരികെ നല്കാൻ നിർദ്ദേശിച്ചും വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം ഉത്തരവായി. കൊല്ലം പരവൂർ കൂനയിൽ ജെ. രതീഷ്‌കുമാറിന്റെ പരാതിയിൽ പരവൂർ വില്ലേജ് ഓഫീസർ ടി.എസ് ബിജുലാൽ 5000 രൂപ, പാലക്കാട് അകത്തേത്തറ എൽ. പ്രേംകുമാറിന്റെ അപ്പീലിൽ പാലക്കാട് ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ. ബിന്ദു 1000 രൂപ, കണ്ണൂർ കണ്ടകാളിയിൽ കെ.പി. ജനാർധനന്റെ ഹർജിയിൽ പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എൻ. രാജീവ് 25000 രൂപ, തിരുവനന്തപുരം വർക്കല ഇലകമൺ എസ്. സാനു കക്ഷിയായ കേസിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി സി…

Read More

ഡയമണ്ടിന് 25,000 രൂപ വരെ വിലകൂടി

  ഡയമണ്ട് വിലയിൽ വൻ വർധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് ഉണ്ടാകുന്നത്. 15000 രൂപ മുതൽ 25000 രൂപവരെയാണ് വർധിച്ചത്. വിലവർധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവെച്ചു 2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കാരറ്റിന് 15000 മുതൽ 25000 രൂപ വരെയാണ്‌ വില വർധിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വർധനവാണ് വില കുത്തനേ കൂടാന്‍ വഴിയൊരുക്കിയത്‌

Read More

സന്നിധാനത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം;15,000 രൂപ പിഴ ചുമത്തി

  ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള പറഞ്ഞു. സന്നിധാനം മുതല്‍ ചരല്‍മേട് വരെയുള്ള 17 കടകളിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളില്‍ അഞ്ച് കേസെടുത്തു. മൂന്ന് എണ്ണത്തില്‍ അളവ് തൂക്ക കൃത്രിമത്തിന് പിഴ ചുമത്തി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായ കെ. സുനില്‍കുമാര്‍, എം.കെ. അജികുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ എ .സി സന്ദീപ് നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ പ്രദീപ് .എം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More

അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്

കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. ധനസഹായ വിതരണം അടുത്ത മാസം മുതല്‍: വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ വഞ്ചിതരാകരുത് : സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ പ്രസ്ഥാനം മുന്നിട്ടിറങ്ങുകയാണ്. കേരള സഹകരണ അംഗ സമാശ്വാസ നിധി അഥവാ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം അടുത്ത മാസം ഒന്നാം തീയതി മുതലാണ് ആരംഭിക്കുന്നത് എന്നു സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ സമാശ്വാസ ഫണ്ടില് നിന്നുള്ള ആദ്യ ധനസഹായ വിതരണം നിർവഹിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില് വന്നതിനുശേഷം സഹകരണ മേഖലയില്‍ മാതൃകാപരമായ…

Read More

തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ (ശമ്പളം: 15,000 – 30,000)

തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ* (ശമ്പളം: 15,000 – 30,000) ▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ അല്ലെങ്കിൽ പുതിയ ഓൺലൈൻ ഡിസൈൻ ടൂൾസ് അറിഞ്ഞിരിക്കണം. ▪പോസ്റ്ററുകളും, ബാനറുകളും തയ്യാറാക്കി പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ▪വീഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. ▪ഇന്റർനെറ്റ് ഗവേഷണം നടത്താനും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം. ▪സമൂഹ മാധ്യമങ്ങൾ മാനേജ് ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ▪മീഡിയാ റിലേഷൻസ് കൈകാര്യം ചെയ്യണം. ▪നാലു വർഷത്തെ പ്രവർത്തി പരിചയം വേണം. ▪അർഹരായവർ ബന്ധപ്പെടുക – [email protected], +91 475 2350360

Read More