സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി എം എ വൈ ഗുണഭോക്താവായ ചിറ്റൂര്‍ പാറയില്‍ പുരയിടം മോഹനകുമാരിയുടെ ഭവനത്തിലാണ് ജില്ലാ കളക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനായി വളരെ വിരളമായി ലഭിക്കുന്ന അവസരമാണ് ഹര്‍ ഘര്‍ തിരംഗയെന്നും ആദരവോടെയും അഭിമാനത്തോടെയും ദേശീയ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി കൊച്ചില്‍, പി.ആര്‍. അനുപ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വതി വി.…
Read More