സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു

konnivartha.com : സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.   ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 19നു മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.  വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.   സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സ് : നോർക്ക റൂട്ട് സ് വഴി നിയമനം സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക്  നോർക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തിൽ  (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.…

Read More