സ്‌കൂട്ട് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

  konnivartha.com: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാനസര്‍വീസായ സ്‌കൂട്ട് വിയറ്റ്‌നാമിലെ ഫു ക്വോക്ക്, ഇന്തോനേഷ്യയിലെ പഡാങ്, ചൈനയിലെ ഷാന്റൗ എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ഫു ക്വോക്ക്, പഡാങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം ഡിസംബര്‍ 20-നും 2025 ജനുവരി 6-നും ആരംഭിക്കും. എംബ്രയര്‍ ഇ190-ഇ2 വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഷാന്റൗവിലേക്കുള്ള സര്‍വീസ് 2025 ജനുവരി 16-ന് എയര്‍ബസ് എ320 ഫാമിലി എയര്‍ക്രാഫ്റ്റില്‍ ആരംഭിക്കും. വിയറ്റ്‌നാമിലെ 30 ദിവസത്തെ വിസരഹിത നയമുള്ള ഏക ലക്ഷ്യസ്ഥാനമായ ഫു ക്വോക്കില്‍ യുനെസ്‌കോയുടെ ബയോസ്ഫിയര്‍ റിസര്‍വായ ദേശീയ പാര്‍ക്ക് സ്ഥിതി ചെയ്യുന്നു.   Scoot Expands its Network to Padang, Phu Quoc and Shantou Scoot, the low-cost subsidiary of Singapore Airlines (SIA),today announced the launch of three…

Read More