സാലി എസ് നായര്‍ :തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടര്‍

    konnivartha.com: തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.   ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ നിയമനത്തിനു മുന്‍പായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1987-ല്‍ പ്രൊബേഷണറി ഓഫിസറായാണ് അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രവേശിച്ചത്.   തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കില്‍ ഇത്തരമൊരു സുപ്രധാന സമയത്ത് ഈ റോള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മുന്‍ഗാമികള്‍ സ്ഥാപിച്ച ശക്തമായ അടിത്തറയുമായി ബാങ്കിന്‍റെ തന്ത്രപരമായ മുന്‍ഗണനകളുമായി മുന്നോട്ടു പോകുമെന്ന് നിയമനത്തെ കുറിച്ചു പ്രതികരിച്ച സാലി എസ് നായര്‍ പറഞ്ഞു. Tamilnad Mercantile Bank announces Appointment of During the last 35 years,…

Read More