തമ്പി മാഷിന് തുല്യം മാഷ് മാത്രം : പത്തനംതിട്ടക്കാരെ അക്ഷര സ്നേഹികളാക്കിയ തമ്പിമാഷിന് സ്മരണാഞ്ജലി . സലിം പി. ചാക്കോ/ കോന്നി വാര്‍ത്ത ഡോട്ട് കോം ഈ അക്ഷര സ്നേഹി ,മനുക്ഷ്യ സ്നേഹി നമ്മെ വിട്ടു പിരിഞ്ഞിട്ട് 9 വര്‍ഷം . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാളം അദ്ധ്യാപകൻ ,മലയാളം വകുപ്പ് തല മേധാവി തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ തുടക്കം. പക്ഷെ ഓരോ അക്ഷര സ്നേഹിയുടെയും മനസിൽ വെള്ളിവെളിച്ചം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോളേജിലെ ക്ലാസുകൾക്ക് ശേഷം പത്തനംതിട്ട ജെയിംസ് ഹോളിഡെ മ്യൂസിക്കിൽ എത്തി പുതിയ പാട്ടുകളെക്കുറിച്ചും അതിന്റെ അർത്ഥവ്യാപ്തി യെക്കുറിച്ചുള്ള പറച്ചിലും വിശകലനവും. കാലൻകുടയുമായി അത്തറുംപൂശി ഹോട്ടലിൽ എത്തി ചായ കുടിക്കും. അവിടെ നിന്ന് നടന്ന് കുറച്ച് നേരം ടൗൺ ഹാളിൽ മുന്നിൽ നിൽക്കും .അവിടെയുള്ള കപ്പലണ്ടിക്കാരന്റെ കൈയ്യിൽ നിന്നും കടലയും വാങ്ങി കൊറിച്ചു കൊണ്ട്…
Read More