സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകരുത്: മന്ത്രി വീണാ ജോര്‍ജ് ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ ) ആഭിമുഖ്യത്തില്‍ ആരംഭിച്ച പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലോകത്താകെ ഉണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയെ എല്ലാ തരത്തിലും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപടലാണ് സമൂഹത്തില്‍ നടത്തിവരുന്നത്. പ്രതിസന്ധിയുടെ ഇക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് ധനപരമായ പ്രതിസന്ധി ഉണ്ടെങ്കിലും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുന്നതിന് വലിയ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സര്‍ക്കാര്‍ പൊതുജന…
Read More