konnivartha.com : സ്വയം ഉയിർത്തെഴുന്നേൽക്കുന്ന പുഴയമ്മയുടെ കഥ പറഞ്ഞ് പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ അവതരിപ്പിച്ച എൻ.ഐ.സി.യു എ ഗ്രേഡ് നേടി മികച്ച വിജയം കരസ്ഥമാക്കി. അരങ്ങിലെ കെട്ടുകാഴ്ചകൾ ഒഴിവാക്കി ലളിതമായ തിയറ്റർ സങ്കേതങ്ങളിലൂടെ ഈ സ്കൂളിലെ അധ്യാപകനും കൂടിയായ നാടകക്കാരൻ മനോജ് സുനി അണിയിച്ചൊരുക്കിയ ഈ നാടകത്തിൽ പുഴയമ്മയെ അനശ്വരമാക്കിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അംഗന പിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. കൃത്രിമത്വമില്ലാതെ മിതമായ അഭിനയം കാഴ്ച വച്ച അംഗന പിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായാണ് സ്കൂൾ ശാസ്ത്ര നാടക വേദിയിൽ പത്തനംതിട്ട ജില്ലയിൽനിന്ന് മികച്ച നടിയാകുന്നത്. വള്ളിക്കോട് മയൂഖത്തിൽ വി.പ്രകാശ് കുമാറിന്റേയും രശ്മി വി നായരുടേയും മകളാണ് അംഗന പി. മീനുകളുടെ കഥ പറഞ്ഞ് മനോജ് മാഷും കുട്ടികളും അരങ്ങ് കീഴടക്കി പ്രമാടം നേതാജിയുടെ എൻ ഐ സി…
Read More