വാഹന ലേലം

വാഹന ലേലം

കോന്നി വാര്‍ത്ത : കെ.ഐ.പി അഞ്ചാം ബറ്റാലിയന്റെ അധീനതയിലുളളതും കാലഹരണപ്പെട്ടതുമായ രണ്ട് അംബാസിഡര്‍ കാറുകള്‍, രണ്ട് മഹീന്ദ്ര ജീപ്പുകള്‍, നാല് ബസുകള്‍ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഈ മാസം 18 ന് രാവിലെ 11 ന് കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ വി ഡിറ്റാച്ച്‌മെന്റ് മണിയാര്‍ ക്യാമ്പില്‍ ലേലം നടക്കും. ഫോണ്‍: 04869 233072. ഇ മെയില്‍- cmdtkap5.pol@kerala.gov.in.

വാഹന ലേലം

സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ (2009 മോഡല്‍ ടാറ്റാ സുമോ) ലേലം നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് 12 നകം. സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ അന്നേ ദിവസം ഉച്ചക്ക് 2.30 ന് ലേലം നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0469-2600167, ഇ മെയില്‍- ssapta03@gmail.com.