ശ്രീ ധർമ്മശാസ്താവും : ശ്രീ അയ്യപ്പനും

                          ഹരികുമാർ. എസ്സ് കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്നതേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്‍റെ ജനനത്തെക്കുറിച്ച് പല കഥകളുംവായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മ എന്നുള്ളതാണ്. ബ്രഹ്മാവ് കൊടുത്ത വരത്തിന്‍റെ ബലത്തില്‍ മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനുമാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല്‍ ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള്‍ ഉദ്ഘോഷിക്കുന്നത്. മോഹിനീരൂപത്തില്‍ ഭ്രമമുണർന്ന മഹാദേവന് ആ ലാവണ്യവതിയില്‍ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല്‍ ഒരു മകന് പിറവിയെടുക്കാന്‍ താമസമുണ്ടായില്ല. കുഞ്ഞി പിതാവായ മഹേശ്വരനെ ഏല്‍പ്പിച്ച മോഹിനി ശ്രീഹരിയായി രൂപാന്തരംപ്രാപിച്ചു.അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രനാണ്…

Read More