ഹരികുമാർ. എസ്സ്
കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം
konnivartha.com: ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്നതേജസ്സുകളാണ് അവർ.
ശ്രീധർമ്മശാസ്താവിന്‍റെ ജനനത്തെക്കുറിച്ച് പല കഥകളുംവായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മ എന്നുള്ളതാണ്. ബ്രഹ്മാവ് കൊടുത്ത വരത്തിന്‍റെ ബലത്തില്‍ മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനുമാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല്‍ ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള്‍ ഉദ്ഘോഷിക്കുന്നത്.
മോഹിനീരൂപത്തില്‍ ഭ്രമമുണർന്ന മഹാദേവന് ആ ലാവണ്യവതിയില്‍ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല്‍ ഒരു മകന് പിറവിയെടുക്കാന്‍ താമസമുണ്ടായില്ല. കുഞ്ഞി പിതാവായ മഹേശ്വരനെ ഏല്‍പ്പിച്ച മോഹിനി ശ്രീഹരിയായി രൂപാന്തരംപ്രാപിച്ചു.അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രനാണ് ധർമ്മശാസ്താവ്.
ജനനോദ്ദേശം മഹിഷീനിഗ്രഹവും.മഹാവിഷ്ണു നല്കിയ പുത്രനെ മഹാദേവന് കൈലാസത്തിലേക്ക് കൊണ്ടുപോയി. ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും സ്വ സഹോദര ഏറ്റെടുത്ത് സകലകലകളും ആയോധനവിദ്യകളും അഭ്യസിപ്പിച്ചു.എല്ലാവരുടെയും വാത്സല്യവും ലാളനകളും ഏറ്റുവാങ്ങിയാണ് ധര്വ്‍മ്മ ശാസ്താവ് കൈലാസത്തില്‍ ജീവിച്ചത്.അപ്പോഴാണ് മഹിഷീനിഗ്രഹത്തിനായി ചില പ്രശ്നങ്ങള്‍പൊന്തിവന്നത്.
ഹരിഹരസംയോജനമാണെങ്കില്‍ പോലും പന്ത്രണ്ടു വര്‍ഷം ഭൂമിയില്‍ ജീവിച്ച ഒരാള്‍ക്ക് മാത്രമേ മഹിഷീ നിഗ്രഹത്തിന്സാധ്യമാവുകയുള്ളൂ. ആ ദിവ്യജന്മം നൈഷ്ഠികബ്രഹ്മചാരിത്വത്തിലുമായിരിക്കണം.അങ്ങനെ ഒരു ജന്മമെടുക്കാന്‍ ധര്‍മ്മ ശാസ്താവിന് പൂര്‍ണ്ണ സമ്മതമായിരുന്നുതാനും.എങ്കിലും താന്‍ ചെല്ലേണ്ടത് ഒരു ധര്‍മ്മാത്മാവിന്റെ സവിധത്തിലേക്കു തന്നെയായിരിക്കണമെന്ന് ഭഗവാന് നിര്‍ബന്ധം ഉണ്ടായിരുന്നു . അതീവ സിദ്ധികളുള്ള രാജശേഖരന്‍ എന്ന മുനി അക്കാലത്ത് അത്യുഗ്ര തപസ്സുഷ്ഠിക്കുന്നുണ്ടായിരുന്നു. ധര്‍മ്മ ശാസ്താവിനെ തനിക്ക് പുത്രനായി കിട്ടണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ തപോദ്ദേശം.ജന്മാന്ത്യത്തില്‍ ജീവന്‍ വെടിഞ്ഞ മഹാമുനി കലിയുഗത്തില്‍ പന്തളമന്നായ രാജശേഖരപാണ്ഡ്യനായാണ് ജന്മമെടുത്തത്.
മഹാപണ്ഡിതനും,അമിത പരാക്രമിയുമായിരുന്നു രാജശേഖരപാണ്ഡ്യനെങ്കിലും അനപത്യത അദ്ദേഹത്തിനൊരു തീരാദുഃഖം തന്നെയായിരുന്നു. ഭക്തനായ രാജശേഖരപാണ്ഡ്യന്‍റെ സവിധത്തില്‍ ദത്തുപുത്രനായി താന്‍ എത്തിപ്പെടാന്‍ സമയമായി എന്ന് ധര്‍മ്മ ശാസ്താവ്സ്വയം തീര്‍പ്പിട്ടു . അങ്ങയൊണ് പമ്പാതീരത്തെ പുല്‍പ്പടര്‍പ്പില്‍ മനുഷ്യശിശുരൂപത്തില്‍അയ്യപ്പന്‍ അവതീര്‍ണ്ണപ്പെട്ടത് .കഴുത്തില്‍ഒരുമണികൊടുത്തശേഷം അദൃശ്യരൂപത്തില്‍ ശ്രീപരമേശ്വരന്‍ മകന് കാവല്‍ നിലക്കുന്നു ണ്ടായിരുന്നു.
പന്തളരാജന്‍റെ വളര്‍ത്തു പുത്രനായ ശേഷവും തന്റെ തേജസ്സിന്റെ ഒരു ഭാഗം മകന്‍റെ രക്ഷക്കായിമഹാദേവന്‍ അവിടെ സ്ഥാപിച്ചു.കഴുത്തില്‍ മണികെട്ടിയ കുഞ്ഞിനെ മണികണ്ഠന്‍’ എന്നു വിളിച്ചുകൊണ്ട് പന്തളരാജന്‍ അതിനെ അരുമയോടെ വളര്‍ത്തി .
ധര്‍മ്മ ശാസ്താവ് ബ്രഹ്മചാരിയല്ല. ഒറ്റ ഭാര്യാസമേതനായും (പ്രഭ) ഇരു ഭാര്യാമാരാല്‍ (പൂര്‍ണ്ണ , പുഷ്കല) സേവിതനായും പല ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠകളുണ്ട്. സത്യകന്ധര്മ്മശാസ്താവിന്റെ പുത്രനാണ്.ഒരു പക്ഷെ പ്രഭാദേവി എന്ന ദേവചൈതന്യം തന്നെയാവാം പൂര്‍ണ്ണ , പുഷ്കല എന്നിവരായി രൂപാന്തരപ്പെട്ടിരിക്കുന്നത്. എന്തായാലും ശരി ഗാര്‍ഹസ്ഥ്യം ധര്‍മ്മ ശാസ്താവിന് നിഷിദ്ധമല്ല. ബ്രഹ്മചര്യം ചര്യയുമാകുന്നില്ല. ധര്‍മ്മ ശാസ്താവിന്റെ ജനനം ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ്. ആയതിനാല്‍ശാസ്താവിനെ പ്രീതിപ്പെടുത്താന്‍ ശനിയാഴ്ച ഉത്തമ ദിവസമാണ്.
കയ്യില് അമ്പും വില്ലുമേന്തി ശത്രുസംഹാരമൂര്‍ത്തിയെപ്പോലെ വിളങ്ങുന്ന ഭഗവാന് ദുരിതഹരത്വമാണ് സൂചിപ്പിക്കുന്നത്. ശാസ്താവിനെ ധ്യാനിച്ചാല്‍ സകല ദുരിതങ്ങളും തീരുമെന്നാണ് വിശ്വാസം.
ധര്‍മ്മ ശാസ്താവിനെ, അയ്യപ്പ ജനനത്തിനു മുമ്പുതന്നെ ആരാധിച്ചിരുന്നതായി പുരാണത്തില്‍ സൂചനകളുണ്ട്. നാലുനാമങ്ങളിലായിട്ടാണ് ഭഗവാന് അറിയപ്പെട്ടിരുന്നത്.
അവ പര്യായഗുപ്തന്‍, ധര്‍മ്മ ശാസ്താ, ആദ്യപിതാവ്, ഭൂതനാഥന്‍ എന്നിവയാണ്. മഹിഷീനിഗ്രഹത്തിനുശേഷം അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പിതാവിനോട് വെളിപ്പെടുത്തി.
അയ്യപ്പനെ കൊല്ലാനായി കുതന്ത്രങ്ങള്‍ മെനഞ്ഞ മന്ത്രിക്കും രാജപത്നിക്കും മണികണ്ഠന്‍റെ ഭഗവല്‍ സ്വരൂപം തിരിച്ചറിയാനായി. അവര്‍ പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ചപ്പോള്‍
അവരോട് ക്ഷമിക്കാന്‍മണികണ്ഠന് യാതൊരു മനസ്സുകേടുമുണ്ടായിരുന്നില്ല.
മണികണ്ഠനെ യുവരാജാവായി പ്രഖ്യാപിക്കാന്‍ തുനിഞ്ഞവളര്‍ത്തു പിതാവിനെ അദ്ദേഹം തടഞ്ഞു.തന്റെ അവതാരോദ്ദേശം തീര്‍ന്നതിനാല്‍ തിരിച്ചുപോകാന്‍ സമയമായിരിക്കുകയാണ്. അതിനായി അനുവാദം തരണം എന്നായിരുന്നു അഭ്യര്‍ഥന . ഹൃദയവേദനയോടെ പാണ്ഡ്യരാജന്‍ അതംഗീകരിച്ചു. ശബരിമലയിലെ ശാസ്താക്ഷേത്രത്തിലേക്ക് നടന്ന മണികണ്ഠനെ പന്തളരാജാവും പരിവാരങ്ങളും അനുഗമിച്ചു. തന്റെ ആയുധങ്ങളെല്ലാം അയ്യപ്പന്‍ ശാസ്താക്ഷേത്രത്തിലെ പതിനെട്ട് പടികളിലായി നിക്ഷേപിച്ചു .