വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ പതിനായിരങ്ങൾക്ക് ദർശന പുണ്യം പുതിയതായി ചുമതലയേറ്റ ശബരിമല മേൽശാന്തി അരുൺനമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. രാവിലെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവരും രാവിലെ ദർശനത്തിന് എത്തിയിരുന്നു. വരും ദിവസങ്ങളില്‍ രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി…
Read Moreടാഗ്: ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/11/2022 )
ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍/അറിയിപ്പുകള് ( 14/11/2024 )
ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പ സന്ദർശിച്ചു; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനകാലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള് ( 12/11/2024 )
ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ. ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ. കാപ്പി 150 മി.ലി, 13 , 12 , 11. കടുംകാപ്പി /കടുംചായ 150 മി.ലി, 11,10,9. ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന് കോഫി)/ബ്രൂ/നെസ്കഫേ/ബ്രാന്‍ഡഡ്)150 മി.ലി, 21,18,18. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന് കോഫി)/ബ്രൂ/നെസ്കഫേ/കാഫിഡെ/ബ്രാന്‍ഡഡ്) 200 മി.ലി, 24,22,22. ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മി.ലി, 27,25,26. പരിപ്പുവട 40 ഗ്രാം, 16,14,11. ഉഴുന്നുവട 40…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ /അറിയിപ്പുകള് ( 12/11/2024 )
ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം :നിലയ്ക്കലിൽ ഫാസ്റ്റ് ടാഗ് സൗകര്യം ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള് ( 12/11/2024 )
ഗതാഗത നിരോധനം മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന് മുതല്‍ എസ്പി ഓഫീസ് ജംഗ്ഷന് വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങള്‍ റിംഗ് റോഡ് വഴി അബാന്‍ ജംഗ്ഷനില്‍ എത്തി പ്രൈവറ്റ് ബസ് സ്്റ്റാന്‍ഡിന് മുന്‍വശത്ത് കൂടി പ്രവേശിക്കണം. ശബരിമല തീര്‍ഥാടനം : വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ല ഭക്ഷണശാലകളിലും ജില്ലാ കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് ജനുവരി 25 വരെ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി. റോഡുകളുടെ വശങ്ങളില് പാചകം ചെയ്യുന്നത് നിരോധിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ്…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/11/2024 )
ശബരിമലയിൽ പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല: ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം:വിശ്രമിക്കാൻ കൂടുതൽ…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 15/01/2024 )
ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു konnivartha.com: ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച (ജനുവരി 15 ) വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തർക്കത് പ്രാർത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് അധികൃതർ വരവേൽപ്പ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാം പടിക്കു മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ കെ.യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മറ്റ് ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് തിരുവാഭരണ പെട്ടി സ്വീകരിച്ചു. തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവ്വം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2024 )
ജന്മനക്ഷത്രത്തിൽ ഡോ.കെ.ജെ യേശുദാസിന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2024 )
മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 08/01/2024 )
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 13 വരെ ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 80,000 പേർക്കാണ് ദർശനം സാധ്യമാവുക. ജനുവരി 10 ന് ശേഷം സ്പോർട്ട് ബുക്കിംഗ് സംവിധാനം നിലവിലുണ്ടാവില്ല. വെർച്വൽ ക്യൂ ടിക്കറ്റില്ലാത്ത ഒരു തീർത്ഥാടകനേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ജനുവരി 14 ന് 50,000 പേർ, 15 ന് 40,000 പേർ എന്നിങ്ങനെയാണ് വെർച്വൽ സൗകര്യം നിശ്ചയിച്ചത്. ഈ ദിവസങ്ങളിലെ ബുക്കിംഗ്…
Read More