ശബരിമലയില്‍ ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും

സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവരിലും ദേവസ്വം തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി ഉടന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുകയെന്ന് യോഗത്തില്‍ പങ്കെടുത്ത ശബരിമല എ.ഡി. എം വിഷ്ണുരാജ് പി വ്യക്തമാക്കി. ക്യാമ്പിന്റെ തീയ്യതി ഉടന്‍ തീരുമാനിക്കും. രക്ത സാമ്പിള്‍ എടുത്ത് മുഖ്യമായും ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പരിശോധിച്ചാണ് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനത്തും പാതയിലുമായി എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അവശ നിലയിലായ പല അയ്യപ്പ ഭക്തര്‍ക്കും ഗോള്‍ഡണ്‍ അവറില്‍ തന്നെ ശുശ്രൂഷ നല്‍കാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) വഴി…

Read More